പതിനഞ്ചുകാരിയുടെ ആത്മഹത്യ: പിടിയിലായ പതിനഞ്ചുകാരന്‍ നിരപരാധിയെന്ന്
പൊന്നാനി: ലൈംഗിക പീഡനത്തിരയാവുകയും പിന്നിട് ആത്മഹത്യ ചെയ്യുകയും ചെയ്ത പതിനഞ്ചുകാരിയുടെ മരണത്തിനുത്തരവാദിയായി പൊലിസ് പിടികൂടിയ പതിനഞ്ചുകാരന്‍ നിരപരാധിയെന്ന് ആരോപണം. സംഭവത്തില്‍ മറ്റാരെയോ രക്ഷിക്കാന്‍ കളിക്കൂട്ടുകാരനായ പതിനഞ്ചുകാരനെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
വിഷയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ സി.പി.എമ്മിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ആത്മഹത്യ ചെയ്ത കുട്ടിയുടെ പേരില്‍ രൂപികരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ പേരിലാണ് സി.പി.എമ്മിനെതിരേ ഈശ്വരമംഗലത്ത് വ്യാപകമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പിടികൂടിയ പതിനഞ്ചുകാരന്‍ നിരപരാധിയാണെന്നും മറ്റാരെയോ രക്ഷിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആരോപണം.
സി.പി.എം ഈശ്വരമംഗലം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടണമെന്നും പൊലിസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. വിഷയത്തില്‍ ഈശ്വരമംഗലം ബ്രാഞ്ച് കമ്മിറ്റി പൊന്നാനി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് പതിനഞ്ചുകാരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇതിലെ പ്രതിയെ പിടികൂടാന്‍ തുടക്കത്തില്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഒരാഴ്ച മുന്‍പാണ് മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയും കളിക്കൂട്ടുകാരനുമായ പതിനഞ്ചുകാരനെ പോലിസ് പിടികൂടി ജുവൈനില്‍ ഹോമിലെക്കയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."