സ്റ്റേഷനു നേരേ ബോംബേറ്: ഇരുട്ടില്‍തപ്പി ചക്കരക്കല്‍ പൊലിസ്
ചക്കരക്കല്‍: ജില്ലയിലെ പൊലിസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ സ്റ്റേഷന് ബോംബേറു കേസിലെ പ്രതികളെ പിടികൂടാനാവാതെ ചക്കരക്കല്‍ പൊലിസ് ഇരുട്ടില്‍ തപ്പുന്നു.
രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന വാഹനയാത്രികരെ പിടികൂടി ചോദ്യംചെയ്യലല്ലാതെ ഈ കേസുമായി ബന്ധപ്പെട്ടു മറ്റു അന്വേഷണമൊന്നും നടക്കുന്നില്ല. പ്രതികളെന്നു സംശയിക്കുന്നവരുടെ നാടായ ചേലോറയിലും കാപ്പാടും ഇന്നലെ വ്യാപക പരിശോധന നടത്തി. എന്നാല്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 4.15ഓടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് രണ്ടു നാടന്‍ ബോംബുകള്‍ എറിഞ്ഞത്. സ്റ്റേഷനു മുന്നിലുള്ള റോഡില്‍ വീണ് ബോംബുകള്‍ പൊട്ടുകയായിരുന്നു.
ഇതേ ദിവസം രാത്രി കാപ്പാട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രവര്ത്തകന് മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തു. ബോംബേറും പ്രസ്തുത സംഭവുമായി ബന്ധമുണ്ടോയെന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."