HOME
DETAILS

ബൈക്ക് യാത്രികന് എസ്.ഐയുടെയും ഡ്രൈവറുടെയും ക്രൂര മര്‍ദനം

  
backup
July 09, 2016 | 7:21 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81


കണ്ണൂര്‍: റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐയും പൊലിസ് ഡ്രൈവറും ക്രൂരമായി തല്ലിച്ചതച്ചു. ബുധനാഴ്ച രാത്രി പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളപ്രക്കടുത്തെ വിളയങ്കോടാണ് സംഭവം. പിലാത്തറിയിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ ജോസഫിനാ(28)ണ് മര്‍ദനമേറ്റത്. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെ എട്ടരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പരിയാരം എസ്.ഐ മനോജ് ജസ്റ്റിനെ പൊലിസ് വാഹനം കണ്ടില്ലേയെന്നു ചോദിച്ചു കരണത്തടിക്കുകയും ജീപ്പിലേക്ക് മര്‍ദിച്ചവശനാക്കി കയറ്റുകയും ചെയ്തു. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ വിനീഷും മര്‍ദനിച്ചു. ഇയാളും എസ്.ഐയും ജീപ്പിലിട്ടും തന്നെ തല്ലിയതായി ജസ്റ്റിന്‍ പറയുന്നു. ഇതിനു ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ എസ്.ഐയും മറ്റു പൊലിസുകാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ജസ്റ്റിന്റെ നാഭിയില്‍ എസ്.ഐ മുട്ടുകൊണ്ടിടിച്ചു. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് പിന്നീട് ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിളയങ്കോട്ടെ പ്രദേശവാസികള്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ജസ്റ്റിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പരിയാരം എസ്.ഐ മനോജ് വ്യക്തമാക്കി. അക്രമം നടത്തിയ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിന്‍ സി.ഐയ്ക്കു പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  6 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  6 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  6 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  6 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  6 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  6 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  6 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  6 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  6 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  6 days ago