ഒറ്റപ്പെടലിലൂടെ തിരസ്‌കരിക്കപ്പെടേണ്ടവരല്ല മാതാപിതാക്കള്‍: കെ.എസ് ഹംസ
തൃശൂര്‍: വാര്‍ധക്യകാലത്തെ ഒറ്റപ്പെടലിന് അടിമപ്പെട്ട് തിരസ്‌കരിക്കപ്പെടേണ്ടവരല്ല മാതാപിതാക്കളെന്നും തീഷ്ണമായ ജീവിതാനുഭവങ്ങളുടെയും വേര്‍പ്പെടുത്താനാകാത്ത രക്തബന്ധത്തിന്റെയും അമൂല്യ നിലവറകളാണ് വൃദ്ധജനസമൂഹമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ. ഗ്രീന്‍കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ സ്‌നേഹസ്പര്‍ശം-2018 എന്ന പേരില്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം നടത്തിയ പെരുന്നാള്‍ കുടുംബസംഗമവും പുതുവസ്ത്ര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുള്ള പുതുവസ്ത്രങ്ങള്‍ സൂപ്രണ്ട് പ്രതാപ്കുമാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.പി കമറുദ്ദീനില്‍നിന്ന് ഏറ്റുവാങ്ങി. ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശം നല്‍കി. ഗ്രീന്‍കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.എ സൈനുദ്ദീന്‍ ഹാജി അധ്യക്ഷനായി. മുഖ്യരക്ഷാധികാരി ജലീല്‍ വലിയകത്ത്, പി.എ അഷറഫ്, ആര്‍.കെ സിയാദ്, കെ.എ തന്‍സീം, സലാം മന്ദലംകുന്ന്, വി.എ നൗഷാദ് ബാവ, എ.യു ബഷീര്‍ ഹാജി, കെ.എം ഷാഹുല്‍ഹമീദ്, എന്‍.എം അലിക്കുട്ടി, എം.എം അബ്ദുള്‍അസീസ, ചീഫ് കോഡിനേറ്റര്‍ അസീസ് താണിപ്പാടം, ജന. കണ്‍വീനര്‍ എ.ബി ഷംസുദ്ദീന്‍ സംസാരിച്ചു. തുടര്‍ന്ന് കലാഭവന്‍ സലീം, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ രേഖ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാവിരുന്നും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."