'തഹ്‌സീൻ-2020' ഖുർആൻ പാരായണ മത്സരം; ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലോക മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ പ്രൈസ് മണി നൽകും. 'തഹ്‌സീൻ-2020' ഓൺലൈൻ മത്സരം മൂന്ന് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപ വീതവും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപ വീതവും പ്രൈസ് മണിയായി നൽകും. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്ന മത്സരാർത്ഥികൾക്ക് പ്രശസ്തി പത്രം നൽകും. ജൂനിയർ ആൺകുട്ടികൾ ,ജൂനിയർ പെൺകുട്ടികൾ, പുരുഷന്മാർ എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .
ആദ്യ റൗണ്ടിൽ നിന്നും നിശ്ചിത മാർക്ക് ലഭിക്കുന്ന മത്സരാർത്ഥികൾ റമദാൻ 23 മുതൽ 25 വരെ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കും. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ഏകോപിക്കുന്നതിന് ചേർന്ന സംഘാടക സമിതിയുടെ മീറ്റിംഗിൽ ചെയർമാൻ സൈദലവി ഫൈസി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂർ ഉത്ഘാടനം നിർവ്വഹിച്ചു.
ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര,
ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, കോഡിനേറ്റർ ഷൗക്കത്ത് കടമ്പോട്ട്, വൈസ് ചെയർമാൻ മുജീബ് ഇരുമ്പുഴി, അഷ്‌റഫ് കൽപകഞ്ചേരി, മുനീർ വാഫി കാപ്പൻ, യൂനസ് കൈതക്കോടൻ, മുനീർ വാഴക്കാട്, അഷ്‌റഫ് മോയൻ, ഇക്ബാൽ തിരൂർ, ഷാഫി ചിറ്റത്തുപ്പാറ, ലത്തീഫ് താനാളൂർ, ഹമീദ് ക്ലാരി,അർഷദ് തങ്ങൾ, മൻസൂർ കണ്ടങ്കാരി,ശിഹാബ് താഴേക്കോട്, നജ്മുദ്ധീൻ അരീക്കൻ, ഷബീറലി ജാസ്,യൂനസ് തോട്ടത്തിൽ, നൗഫൽ ചാപ്പപ്പടി, ഷബീർ ഒതായി, സനൂജ് കുരിക്കൾ, ഫിറോസ് പള്ളിപ്പടി സംസാരിച്ചു. ജനറൽ കൺവീനർ ആത്തിഫ് ബുഖാരി സ്വാഗതവും ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."