ആവേശം വിതറി കൊണ്ടോട്ടിയില്‍ സാദിഖലി തങ്ങളുടെ പര്യടനം
കിഴിശ്ശേരി: വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം വിതറി കൊണ്ടേണ്ടാട്ടി മണ്ഡലത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തെരഞ്ഞെടുപ്പ് പര്യടനം. മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട്, പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍, വെളുത്തപറമ്പ്, പുതിയേടത്തുപറമ്പ് എന്നീ കുടുംബ സംഗമങ്ങളിലെത്തിയ തങ്ങളെ കാത്ത് നിരവധി പേരാണുണ്ടണ്ടായിരുന്നത്.
രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്താന്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അമ്മമാര്‍ക്ക് പോലും രക്ഷയില്ലാത്ത കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും രാജ്യത്തിന്റെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കുടുംബ യോഗങ്ങളില്‍ പി.എ ജബ്ബാര്‍ ഹാജി, അഷ്‌റഫ് മടാന്‍, കെ.പി ബാപ്പു ഹാജി, അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ്, വി.എം ഉമ്മര്‍ മാസ്റ്റര്‍, വി.എ കരീം, ഇ.മുഹമ്മദ് കുഞ്ഞി, പി.കെ.എം ഷഹീദ് മാസ്റ്റര്‍, ഗഫൂര്‍ കുറുമാടന്‍, നജ് വ. പി, കബീര്‍ മുതുപറമ്പ്, തെറ്റന്‍ മൊയ്തീന്‍ ഹാജി, ഇ.ടി ബഷീര്‍, എ.പി കുഞ്ഞാന്‍, എം.പി ശരീഫ ടീച്ചര്‍, എ.എ സലാം മാസ്റ്റര്‍ എന്നിവര്‍ വിവിധ കുടുംബ സംഗമങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."