തിരൂരില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തും: മന്ത്രി
തിരുവനന്തപുരം: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്നതിനു കേന്ദ്രസര്‍ക്കാരുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ബന്ധപ്പെട്ടു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി ജി. സുധാകരന്.
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പാഴ്സലിന്റെ എണ്ണത്തിലെ വര്‍ധനവിന്റെയും വരുമാനത്തിന്റെയും കണക്കില്‍ പ്രധാനപ്പെട്ടതാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന്. ആദര്‍ശ് റെയില്‍വേ സ്റ്റേഷനായി കേന്ദ്ര റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ഈ സ്റ്റേഷനില്‍ മിക്ക ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഉത്തരേന്ത്യയില്‍നിന്നു കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, കോഴിക്കോട് സര്‍വകാലശാല, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ സി. മമ്മൂട്ടി എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."