വാഴാനി ഡാം വികസനത്തിന് പാത തുറന്ന് ബജറ്റ് നിര്‍ദേശം
വടക്കാഞ്ചേരി: പ്രകൃതി രമണീയതയുടെ നിറകുടമായ വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന കര്‍മ്മ പദ്ധതിയുമായി സംസ്ഥാന ബജറ്റ്.
ടൂറിസം കേന്ദ്രങ്ങളായ പീച്ചി ഡാമിനേയും, വാഴാനി ഡാമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 20 കോടി രൂപയാണ് ഡോ. തോമസ് ഐസക്ക് നീക്കി വച്ചിട്ടുള്ളത്. കോറിഡോര്‍ പദ്ധതി വാഴാനിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പഞ്ചായത്തായ തെക്കുംകരയിലാണ് വാഴാനി ഡാം സ്ഥിതി ചെയ്യുന്നത്.
എ.സി വടക്കാഞ്ചേരി എം.എല്‍.എ ആയിരിക്കുമ്പോള്‍ വാഴാനിയില്‍ വമ്പന്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു.
അതിന്റെ തുടര്‍ച്ചക്ക് ഉതകുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇതോടൊപ്പം പൂമല പത്താഴകുണ്ട് ഡാമുകള്‍, ചെപ്പാറ എന്നിവയുടെ കൂടി സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."