ക്ഷേത്ര സങ്കേതങ്ങളെ സംഘ്പരിവാര്‍ കൊലക്കളമാക്കി മാറ്റുന്നു: ചെന്നിത്തല
തിരുവനന്തപുരം: ക്ഷേത്ര സങ്കേതങ്ങളെ സംഘ്പരിവാര്‍ കൊലക്കളമാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര ഭരണസമിതി പിടിച്ചെടുത്തും ക്ഷേത്ര പരിസരത്തിന്റെ നിയന്ത്രണം സ്വന്തം വരുതിയിലാക്കിയും കൗമാരക്കാരെ കുരുതികൊടുക്കുന്ന പ്രസ്ഥാനമായി സംഘ്പരിവാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഭൂമിയില്‍ നടത്തുന്ന ശാഖാ പ്രവര്‍ത്തനം പൊതു സമൂഹം ജാഗ്രതയോടെ വീക്ഷിക്കണം. ആലപ്പുഴ ജില്ലയില്‍ കൊലപാതകങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ കൊലപാതകങ്ങളിലും ഒരു ഭാഗത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണുള്ളത്. കൗമാരത്തിന്റെ ആവേശത്തെ മുതലെടുത്ത് അക്രമ രാഷ്ട്രീയത്തിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടുന്ന ക്രിമിനലുകളെ തിരിച്ചറിയണം. കുഞ്ഞുങ്ങളെ കൊലക്കത്തിക്ക് മുന്നിലേക്ക് വിട്ടുകൊടുക്കുന്ന റിമോട്ട് കണ്ട്രോള് തലച്ചോറുകളെ പിടികൂടണം. വര്‍ഗീയ വിഷം നിറഞ്ഞ പ്രത്യയശാസ്ത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കളിയും വിനോദവുമാണ് സംഘ് പരിവാര്‍ മാര്‍ഗമായി തെരഞ്ഞെടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."