HOME
DETAILS
MAL
ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് മന്ത്രി ബാലന്
backup
April 09 2017 | 23:04 PM
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സര്‍ക്കാര്‍ ഔദാര്യമായി നല്‍കിയതല്ലെന്ന് മന്ത്രി എ.കെ ബാലന്. ഭരണ സംവിധാനം ഉപയോഗിച്ച് കുടുംബത്തിന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നല്കിയ പത്തു ലക്ഷത്തിന് പകരം ഇരുപത് ലക്ഷം തിരിച്ചു നല്‍കാമെന്നും തങ്ങള്‍ക്കുവേണ്ടത് മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യലാണെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നല്കിയ പത്തുലക്ഷം സഖാവ് അശോകന് തിരിച്ചു തരുമെന്ന് കരുതുന്നില്ല. ജിഷ്ണുവിന്റെ കുടുംബം പാരമ്പര്യമായ് കമ്മ്യൂണിസ്റ്റുകാരാണ്. അവര്‍ക്ക് അതില്‍ നിന്നും മാറാന്‍ കഴിയില്ലെന്നും ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."