HOME
DETAILS

ജോലി നഷ്ടമായി മടങ്ങുന്നവര്‍ കൂടുതല്‍ യു.എ.ഇയില്‍ നിന്ന് രണ്ടാംസ്ഥാനത്ത് സഊദി

  
backup
May 10 2020 | 04:05 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5


ജിദ്ദ: കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങുന്നത് യു.എ.ഇയില്‍ നിന്ന്. രണ്ടാം സ്ഥാനത്ത് സഊദിയാണ്. തൊട്ടടുത്ത് ഖത്തറുണ്ട്. ഇവരുടെ പുനരധിവാസമായിരിക്കും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ ഉടന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്തേക്ക് മടങ്ങുന്നതിനായി 4,42,238 പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1,96,039 പേര്‍ യു.എ.ഇയില്‍ നിന്നാണ്. ഇതില്‍ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങുന്നത്. സഊദിയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ 10,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഖത്തറില്‍ നിന്ന് 8,000 പേരും.
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മലയാളികളടക്കം 6,000 ഇന്ത്യക്കാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഇവരെ കുവൈത്ത് എയര്‍വെയ്‌സിന്റെ വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം കൊറോണ വ്യാപനത്തെ തുടര്‍ന്ന് അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.
ഈജിപ്ത്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തില്‍ അതാത് രാജ്യത്ത് എത്തിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ടര്‍, ജയില്‍മോചിതരായവര്‍, വിസാ കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കായിരിക്കും പുനരധിവാസപദ്ധതി നടപ്പാക്കേണ്ടിവരിക. അതേസമയം, കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജീവനക്കാരെ കുറച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികളുമുണ്ട്.
ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇനിയും ജോലി നഷ്ടമാകും. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജി.ഡി.പി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago