HOME
DETAILS

ബജറ്റ്: ഗതാഗത മേഖലയ്ക്ക് തിരിച്ചടിയാക്കും

  
backup
July 09 2016 | 08:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2


കൊച്ചി: ധനമന്ത്രി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജില്ലയെ നിരാശപ്പെടുത്തിയില്ല. അതേസമയം, ചില പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതുമില്ല. വ്യവസായപാര്‍ക്കുകള്‍, അഗ്രോപാര്‍ക്ക്, നാലുവരി പാതകള്‍, പാലങ്ങള്‍, മേല്‍പാലങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ജില്ലക്കായി വകയിരുത്തി. സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സ്റ്റാട്ടപ്പ് രംഗത്തുംപുതിയ സംരംഭങ്ങളും പ്രഖ്യാപിച്ചു.
സ്റ്റാര്‍ട്ടപ്പ് സംരംഭമായ കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ 225 കോടി രൂപ ചെലവില്‍ 3.4 ലക്ഷം ചരുതശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഇവിടെ സ്റ്റാര്‍ട്ടപ്പ് വികസനത്തിനായി 60കോടി രൂപയും വകയിരുത്തി.
പുത്തന്‍ ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനം, തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക്ഒരുകോടി രൂപവീതം ഈടില്ലാത്ത വായ്പ തുടങ്ങി പുതിയ തലമുറയെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ വേറെയുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പാക്കുന്ന കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിയുടെ ആദ്യഘട്ടമെന്ന നിലവയില്‍ കൊച്ചിയില്‍ വ്യവസായ പാര്‍ക്കുകള്‍ പ്രഖ്യാപിക്കും എന്നതാണ് മറ്റൊരു പ്രഖ്യാപനം.
ഫാക്ടിന്റെയും പെരുമ്പാവൂര്‍ റയോണ്‍സിന്റെയും അധികഭൂമി ഏറ്റെടുത്ത് 500 ഏക്കര്‍ സമാഹരിച്ചാണ് ഇത്തരത്തില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക. ഇവിടേക്ക് പുതിയ സംരംഭങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. എറണാകുളം കേന്ദ്രമാക്കി ആയിരം പുതിയ സി.എന്‍.ജി ബസുകള്‍ റോഡിലിറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് വായ്പയായി ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു. കാര്‍ഷിക മേഖലയുടെ വികസനത്തനായി സംസ്ഥാനത്ത് ആരംഭിക്കുന്ന മൂന്ന് അഗ്രോപാര്‍ക്കുകളില്‍ ഒന്ന് ജില്ലയിലാണ്. നെല്ല് അടിസ്ഥാനമാക്കിയുള്ള അഗ്രോപാര്‍ക്കാണ് ഇവിടെ സ്ഥാപിക്കുക.
വൈപ്പിന്‍ - പള്ളിപ്പുറം റോഡിന് സമാന്തര പാതക്ക് 75 കോടി, അങ്കമാലി - കൊച്ചി എയര്‍പോര്‍ട്ട് ബൈപാസിന് 50 കോടി, മൂവാറ്റുപുഴ - കാക്കനാട് നാലുവരി പാതക്ക് 40 കോടി, മൂവാറ്റുപുഴ ബൈപ്പാസിന് 15കോടി, മാമല - പിറവം റോഡിന് 10കോടി, കോതമംഗലം - പെരുമ്പന്‍കൂത്ത് റോഡിന് 15കോടി, പ്ലാമുടി- ഊരംകുഴി റോഡിന- 10 കോടി, പട്ടിമറ്റം - കിഴക്കമ്പലം - മനയ്ക്കക്കടവ് റോഡിന് 20 കോടി , വടുതല റെയില്‍വേ മേല്‍പ്പാലത്തിന് 35 കോടി, അറ്റ്‌ലാന്റിസ് റെയില്‍ മേല്‍പ്പാലത്തിന് 50കോടി എന്നിങ്ങനെ മേല്‍പ്പാലത്തിനും കുമ്പളം - തേവര പാലം 100കോടി, പാറക്കടവ് പാലം 10 കോടി, കുമ്പളങ്ങി - കെല്‍ട്രോണ്‍ ഫെറി പാലം 45 കോടി, നായരമ്പലം ഹെല്‍ബര്‍ട്ട് പാലം 10കോടി, ഗോതുരുത്ത് - കരൂര്‍ പടന്ന പാലം 10കോടി എന്നിങ്ങനെ വിവിധ റോഡ്, പാലം, മേല്‍പ്പാലം പദ്ധതികള്‍ക്കും തുക അനുവദിച്ചു.
എറണാകുളം മഹാരാജാസ് കോളേജ് ഡിജിറ്റല്‍ കോളേജാക്കി മാറ്റും. 40 കോടി രൂപ ചെലവില്‍ എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്റെ പേരില്‍ നവോദ്ധാന സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുന്നതിനും തുക അനുവദിച്ചു. ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരം, സഹോദരന്‍ സ്മാരക മന്ദിരം എന്നിവക്കും തുക അനുവദിച്ചു.
കായിക രംഗത്തെ മുന്നേറ്റത്തിനായി എറണാകുളത്ത് ഒളിമ്പ്യന്‍ ചന്ദ്രശേഖരന്റെ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇളങ്കുന്നപ്പുഴ സാന്താക്രൂസ് ഗ്രൗണ്ടിനു അഞ്ചുകോടിയും അനുവദിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് അനുവദിച്ച തുകയില്‍ നിന്നും ജില്ലക്ക് വിഹിതം കിട്ടും. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളത്താണ് എന്നതാണ് ഇതിന് കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago