HOME
DETAILS
MAL
കിണറ്റില്‍ വീണു മരിച്ച സന്യസ്ത വിദ്യാര്‍ഥിനിയുടെ സംസ്കാരം നടത്തി
backup
May 10 2020 | 04:05 AM
തിരുവല്ല: കന്യാസ്ത്രീമഠത്തിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സന്യസ്ത വിദ്യാര്‍ഥിനി ദിവ്യ പി. ജോണി(21) ന്റെ സംസ്കാരം നടത്തി. ഇന്നലെ ചുങ്കപ്പാറ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. വ്യാഴാഴ്ചയാണ് ദിവ്യയെ മലങ്കര കത്തോലിക്കസഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. സി.ആര്.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥന് ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ജോണ്‍ ഫിലിപ്പോസ് - കൊച്ചുമോള് ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."