ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ പാകിസ്താന്‍ നിരോധിച്ചു
ഇസ്‌ലാമാബാദ്:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ പാകിസ്താന്‍ നിരോധിച്ചു. ഇതിന്റെ പോഷക സംഘടനയായ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷനും നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. 1997 ലെ പാകിസ്താന്‍ ഭീകര വിരുദ്ധ നിയമപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 70 സംഘടനകളുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെട്ടു.
പ്രഖ്യാപിച്ച് ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് നിരോധനം നടപ്പിലാക്കിയത്. ഈ സംഘടനകളെ നിരോധിക്കുമെന്ന് ഫെബ്രുവരി 21ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരീക്ഷണപ്പട്ടികയില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സംഘടനകള്‍ക്ക് പാക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.ഇരുസംഘടനകള്‍ക്കുമെതിരെ നടപടി വേണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദവും ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."