HOME
DETAILS
MAL
ഇഴഞ്ഞു നീങ്ങുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി: മന്ത്രി മാത്യു ടി. തോമസ്
backup
June 21 2018 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അനന്തമായി ഇഴഞ്ഞു നീങ്ങുന്ന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
എഴുപതുകളില്‍ തുടങ്ങിയ പദ്ധതികളില്‍ ചിലതു പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ, ഇടമലയാര്‍, മൂവാറ്റുപുഴ പദ്ധതികളാണ് നിലവില്‍ ഇഴഞ്ഞു നീങ്ങുന്നത്. ഇവ പൂര്‍ത്തീകരിക്കുന്നതിനായി പ്ലാനിങ് ബോര്‍ഡ് സാങ്കേതിക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് അവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."