ഭൂഗര്‍ഭ ജലം താഴ്ന്നു കുന്നുമ്മല്‍ പ്രദേശത്തുകാര്‍ക്ക് കുടിവെള്ളമില്ല
ബാലുശ്ശേരി: ഭൂഗര്‍ഭ ജലം താഴ്ന്നു പോയതിനാല്‍ നന്മണ്ട കുന്നുമ്മല്‍ പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ ഇനി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഒരു പതിറ്റാണ്ട് മുന്‍പാണ് നന്മണ്ട പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുന്നുമ്മല്‍ കുടിവെള്ള പദ്ധതി തുടങ്ങിയത്. 68 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ കുടിവെള്ള പദ്ധതിയുടെ കുഴല്‍ക്കിണര്‍ നന്മണ്ട ഹോമിയോ ഡിസ്പന്‍സറിയുടെ കോംപൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. 250 മീറ്റര്‍ താഴ്ചയുള്ള കിണറില്‍ സുലഭമായി വെള്ളവും ലഭ്യമായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ മോട്ടോര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ മുടക്കി പുതിയ മോട്ടോറും സ്ഥാപിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഭൂഗര്‍ഭ ജലത്തിന്റെ താഴ്ചയാണ് വെള്ളം ലഭ്യമാകാതിരിക്കാന്‍ കാരണമെന്ന് ബോധ്യപ്പെട്ടത്. ഭൂഗര്‍ഭ ജലം കുറഞ്ഞത് നാട്ടുകാരില്‍ ആശങ്ക പരത്തിയിട്ടുണ്ട്. താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ കുന്നുമ്മല്‍ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."