ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തയാറാക്കേണ്ടതും ചീഫ് ഇലക്ടറല്‍ ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി.
ബൂത്ത് ക്രമീകരണം മൂന്നുദിവസം മുന്‍പേ നടത്തണം. കലക്ടറേറ്റ്, ആര്‍.ഡി.ഒ ഓഫിസ് എന്നിവിടങ്ങളില്‍ മാതൃകാ ബൂത്ത് തയാറാക്കണം. തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം നിര്‍ബന്ധമായും പാലിക്കണം. ഇക്കാര്യത്തില്‍ കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നാഷനല്‍ ലെവല്‍ മാസ്റ്റര്‍ ട്രെയിനിയും ഡെപ്യൂട്ടി കലക്ടറുമായ ജോണ്‍ സാമുവല്‍, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനി വി. ഗിരീന്ദ്രകുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, അസി. കലക്ടര്‍ പ്രിയങ്ക, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."