HOME
DETAILS
MAL
നോട്ട് നിരോധനകാലത്ത് അമിത്ഷായുടെ ബാങ്കിലെത്തിയത് 745 കോടി
backup
June 22 2018 | 00:06 AM
മുംബൈ: നോട്ട് നിരോധനകാലത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായിരുന്ന സഹകരണ ബാങ്കില്‍ നിക്ഷേപം വന്നത് 745.59 കോടി രൂപ. നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ 1000, 500 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടികയിലാണ് അമിത് ഷായുടെ ബാങ്കിന് ഒന്നാംസ്ഥാനം. മുംബൈയിലെ വിവരാവകാശ പ്രവര്ത്തകന് ലഭിച്ചതാണ് ഈ വിവരങ്ങള്‍. നോട്ട് നിരോധനം നിലവില്‍ വന്ന് അഞ്ചുദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 745.59 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. നോട്ട് നിരോധനത്തിന് അഞ്ച് ദിവസത്തിന് ശേഷം സഹകരണ ബാങ്കുകള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."