മന്ത്രി ജി. സുധാകരന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന്; കോണ്‍ഗ്രസ് നിയമ നടപടിക്ക്
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിയുടെ കരാറുകാരന്‍ കൈക്കൂലിയുമായി തന്നെ സമീപിച്ചിരുന്നു വെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റം മറച്ചുവച്ചതിലൂടെ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭയില്‍ നിന്നും ജി. സുധാകരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും.
കരാറുകാരന്‍ കൈക്കൂലിയുമായി തന്നെ സമീപിച്ച വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നതിലും കേസ് എടുപ്പിക്കുന്നതിലും മന്ത്രി വീഴ്ച വരുത്തി.
പണം കൈപ്പറ്റിയവരുടെ പേരുകള്‍ തനിക്കറിയാമെന്ന് തുറന്നു പറഞ്ഞ മന്ത്രി ആ പേരുകള്‍ ജനങ്ങളോട് വെളിപ്പെടുത്തണം. പണം വാങ്ങിയവര്‍ സി.പി.എമ്മുകാരായതു കൊണ്ടാണ് പേരു പറയാന്‍ ജി. സുധാകരന്‍ തയാറാകാത്തതെന്നും എം.ലിജു പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ക്ക് നിലവാരമില്ലെന്ന് അറിവുണ്ടായിരുന്ന മന്ത്രി പ്രദേശത്ത് 69 കോടിയുടെ റോഡ് പണിക്ക് അനുമതി നല്‍കിയത് അഴിമതിക്കാരെ സഹായിക്കാനാണ്.
മന്ത്രിയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ ഉള്‍പ്പടെ പരാതി നല്‍കുമെന്നും ധാര്‍മികതയുണ്ടെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജി. സുധാകരന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും എം. ലിജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."