ചെങ്ങന്നൂര്‍ ഐ.ടി.ഐ നവീകരണം: 19.76 കോടി അനുവദിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ നവീകരണത്തിന്റെ പാതയില്‍. ഐ.ടി.ഐ ആന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച പദ്ധതി പ്രകാരം ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ഗവണ്മെന്റ് കിഫ്ബി വഴി 19.76 കോടി രൂപ അനുവദിച്ചതായി സജി ചെറിയാന് എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ ഗവ. ഐ ടി ഐ ആയ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ ക്യാംപസ് 20 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
1964ല്‍ ഐ.ടി.ഐ പ്രവര്‍ത്തനമാരഭിച്ച് ശേഷം അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐകളുടെ സമഗ്ര പുരോഗതിക്കായി 74 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ ഈ തുക വിനിയോഗിച്ച് വര്‍ക്ക്ഷോപ്പ്, ക്ലാസ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്ന 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം, 13,000 ചതുരശ്ര അടിവിസ്തീര്ണം വരുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, പ്രധാന കവാട നിര്‍മാണം, ക്യാംപസിലെ റോഡുകള്‍, ഫുട്പാത്ത്, ഓടകള്‍, സൈന്‍ ബോര്‍ഡ് എന്നിവയുടെ നിര്‍മാണം, ലാന്‍ഡ് സ്കേപ്പിങ്, ലാന്‍ഡ് ഡവലപ്മെന്റ് എന്നിവ പൂര്‍ത്തീകരിക്കും. കിഫ്ബി വഴി നടത്തുന്ന ഈ നിര്‍മാണങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് സജി ചെറിയാന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."