HOME
DETAILS

എറണാകുളത്തേക്കാണോ? രണ്ട് മണിക്കൂര്‍ മുമ്പേ പുറപ്പെട്ടോളൂ...

  
backup
June 22 2018 | 05:06 AM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a3%e0%b5%8b-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

 

 


സ്വന്തം ലേഖിക


കൊച്ചി: എറണാകുളം നഗരത്തില്‍ എന്തെങ്കിലും കാര്യം സാധിക്കാന്‍ ആണോ പുറപ്പെടുന്നത്? എങ്കില്‍ ഉദ്ദേശിക്കുന്ന സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ മുമ്പേ പുറപ്പെട്ടോളൂ; എങ്കിലേ നിശ്ചിതസമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വഴിയിലെ കുഴിയും വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നഗരത്തിലെ യാത്ര ദുസഹമാക്കിയിരിക്കുകയാണ്. മഴക്കാലമായതോടെ വിവിധ ജില്ലകളില്‍നിന്ന് എത്തുന്നവര്‍ക്കും എറണാകുളം നഗരത്തിലെ യാത്ര പേടിസ്വപ്നമായി മാറി. മണിക്കൂറുകളോളം നഗരത്തിലെ റോഡുകളില്‍ കെട്ടിക്കിടക്കാനാണ് യാത്രക്കാരുടെ വിധി. വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വില്ലനായി മാറിയിരിക്കുന്നതെങ്കില്‍ എം.ജി റോഡില്‍ ഉടനീളമുള്ള കുഴിയാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്.മേല്‍പ്പാലം നിര്‍മാണങ്ങളും മെട്രോ റെയില്‍ നിര്‍മാണവും റോഡിലെ കുഴിയും കാരണം ദിവസത്തില്‍ പകുതിയും വാഹനങ്ങളില്‍ കഴിയാനാണ് എറണാകുളത്ത് എത്തുന്നവരുടെ വിധി. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വഴി വൈറ്റിലയിലേക്കാണ് ഇപ്പോള്‍ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നത്.
എം.ജി റോഡില്‍ മഹാരാജാസ് ഗ്രൗണ്ട് മുതല്‍ സൗത്ത് ജങ്്ഷന്‍ വരെ മെട്രോ റെയില്‍ നിര്‍മാണം കാരണം നേരത്തെയുണ്ടായിരുന്ന നാലുവരി ഗതാഗതം ഇപ്പോള്‍ രണ്ടു വരിയായി ചുരുങ്ങിയിരിക്കുകയാണ്. ഇരുവശത്തേക്കും ഒറ്റവരിയായാണ് വാഹനങ്ങള്‍ നീങ്ങുന്നത്. ആ ഒറ്റവരി ഗതാഗതം ആവട്ടെ റോഡിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്യുന്നു. എം.ജി റോഡില്‍ മഹാരാജാസ് ഗ്രൗണ്ട് ജങ്ഷനില്‍നിന്ന് തെക്കുഭാഗത്താണ് കുഴികള്‍ ഏറെയും. രാവിലെ എട്ടു മണിക്ക് ശേഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരും ഒന്നിച്ച് എത്തുന്നതോടെ എം.ജി റോഡ് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടുകയാണ്. ഇതോടെ വാഹനങ്ങളുടെ നിര തെക്കോട്ട് തേവരെയും കടന്ന് നീങ്ങുന്നു.
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭയന്ന് അരൂര്‍ ഭാഗത്തുനിന്നും തൃപ്പൂണിത്തുറ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഒന്നടങ്കം കുണ്ടന്നൂരില്‍ നിന്ന് തേവര വഴി തിരിഞ്ഞ് വരുന്നതോടെ കുണ്ടന്നൂര്‍ തേവര റോഡും വാഹനം നിറഞ്ഞ് നിശ്ചലമാകുന്നു. ഇവിടെ കോളജ് ഭാഗത്ത് റോഡിന് വീതി കുറവായതിനാല്‍ ഇരുവശത്തേക്കും ഉള്ള വാഹനങ്ങള്‍ മുന്നോട്ടു നീങ്ങാനാവാതെ വഴിമുട്ടുന്നു. ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച ഗുണമുണ്ടായിട്ടില്ല. തേവരയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെടുന്ന വാഹനങ്ങള്‍ നേരെ ചെന്ന് എത്തുന്നത് എം.ജി റോഡിലെ വെള്ളകുഴികളിലേക്കാണ്.
കുഴികളില്‍ ചാടുന്നതു ഒഴിവാക്കാന്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും വേഗത കുറച്ച് നീങ്ങുകയും ചെയ്യുന്നതോടെ സ്ഥിതി വീണ്ടും വഷളാകുന്നു. രാവിലെയും വൈകിട്ടും എം.ജി റോഡില്‍ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന കാഴ്ചയാണ്. റോഡിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം കാല്‍നടയാത്രക്കാരെ ചേറില്‍ കുളിപ്പിക്കുകയും ചെയ്യുന്നു. മെട്രോ നിര്‍മാണവും മറ്റും കണക്കിലെടുത്ത് മഴക്കാലത്തിന് മുമ്പുതന്നെ റോഡിലെ കുഴികള്‍ അടക്കുന്നതിന് നടപടിസ്വീകരിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒന്നും നടന്നില്ല. എം.ജി റോഡില്‍ ചില ഭാഗങ്ങളില്‍ കാന ശുചീകരണം നടത്തിയത് മാത്രമാണ് ആകെ നടന്ന മഴക്കാലപൂര്‍വ പ്രവൃത്തി.
റോഡിലെ തിരക്ക് ഭയന്ന് ട്രെയിന്‍ യാത്രയെ ആശ്രയിക്കാമെന്ന് കരുതുന്നവരും വെട്ടിലാവുകയാണ്. എം.ജി റോഡില്‍ നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന വഴികളെല്ലാം മെട്രോ നിര്‍മാണത്തിന് വേണ്ടി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നടന്നുപോകാന്‍ കഴിയാത്ത വിധം റോഡ് കുത്തിക്കുഴിച്ചിട്ടുണ്ട്. അതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കിലോമീറ്റര്‍ ചുറ്റി വേണം റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍. ഇങ്ങനെ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന റോഡുകള്‍ക്ക് ഒട്ടും വീതി ഇല്ലാത്തതിനാല്‍ ഇവിടെയും വാഹനഗതാഗതം ബുദ്ധിമുട്ടായി മാറി. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുന്ന റോഡ് ആകട്ടെ പൊട്ടിത്തകര്‍ന്ന് വലിയ ഗര്‍ത്തങ്ങളായി കിടക്കുകയാണ്.
വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ മറിഞ്ഞ് വീഴുന്നതും പതിവായിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നവര്‍ മുട്ടോളം വെള്ളത്തില്‍ നീന്തി വേണം പോകാന്‍. ട്രെയിന്‍ ഇറങ്ങി ബസ് കയറാന്‍ പോകുന്നവരുടെ അവസ്ഥയും ഇതുതന്നെ. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കച്ചവടക്കാരും ഓട്ടോ ഡ്രൈവര്‍മാരും മറ്റും പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന് കാന നന്നാക്കുകയും ചെയ്തു. എന്നാല്‍ മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി വീണ്ടും വീണ്ടും റോഡ് കുഴിച്ചതോടെ കഴിഞ്ഞവര്‍ഷം ചെയ്ത കാന നിര്‍മാണ പ്രവര്‍ത്തനവും നിഷ്ഫലമായി.

കോളനികളില്‍ സര്‍വത്ര വെള്ളം

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കമ്മട്ടിപ്പാടം, പി ആന്റ് ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയത്.പേരണ്ടൂര്‍ കനാലിനോട് ചേര്‍ന്നുകിടക്കുന്ന പി ആന്റ് ടി കോളനിയില്‍ കനാല്‍ നിറഞ്ഞു കവിഞ്ഞ് മലിനജലം വീടുകളിലേക്ക് കയറിയത് ഇവിടെയുള്ളവരില്‍ പരിഭ്രാന്തിപരത്തി.മലിനജലം വീടിനകത്ത് എത്തിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുകയാണ് ഇവര്‍.
കുട്ടികളും പ്രായമായവരും ഇവിടെ ഏറെ ദുരിതത്തിലാണ്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. 85 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കമ്മട്ടിപ്പാടത്തും ഉദയാകോളനിയിലും മാത്രമായി നൂറോളം വീടുകളാണുള്ളത്. വീടുകളില്‍ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല. കനാലിലെ ചെളിയും പോളയും നീക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് കോളനിനിവാസികള്‍ ആരോപിച്ചു. കനാലിലെ പോളയും ചെളിയും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പി ആന്റ് ടി കോളനി നിവാസികള്‍ ഇന്നലെ കൊച്ചി കോര്‍പറേഷന് മുന്നില്‍ ധര്‍ണ നടത്തി. തുടര്‍ന്ന് അടിയന്തരമായി പേരണ്ടൂര്‍ കാനലിലെ പോള നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  44 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago