HOME
DETAILS
MAL
നിരോധിത നോട്ടുകള്‍ കൊറിയര്‍വഴി വിദേശത്തേക്ക് കടത്തുന്നു
backup
April 10 2017 | 03:04 AM
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1,000 രൂപ നോട്ടുകള്‍ കൊറിയര്‍ വഴി വിദേശത്തേക്ക് കയറ്റി അയക്കുന്നതായി റിപ്പോര്‍ട്ട്. കസ്റ്റംസ് അധികൃതരാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു നടന്ന നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. എന്നാല്‍, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ ഇതിനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഇതു മുതലെടുത്താണ് രാജ്യത്തുള്ള സംഘങ്ങള്‍ കൊറിയര്‍വഴി വിദേശത്തേക്ക് അയച്ച് നോട്ടുകള്‍ മാറ്റിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."