പൊലീസും നിരീക്ഷണ ക്യാമറകളും കണ്ണു തുറക്കുന്നില്ല
ചങ്ങനാശേരി: തുടര്‍ച്ചയായ മോഷണങ്ങള്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും നഗരത്തിലെ നിരീക്ഷണ കാമറകള്‍ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഇതിനിടെ നിരവധി മോഷണ ശ്രമങ്ങളും നടന്നിരുന്നു. ഈ കേസുകളില്‍ ചിലതില്‍ മാത്രമേ പ്രതികളെ പോലീസ് പിടികൂടുകയോ സൂചന ലഭിക്കുകയോ ചെയ്തിട്ടുള്ളു. നഗരത്തിലെ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിനുമായി നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. കൂടാതെ നഗരസഭ ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നെങ്കിലും ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും യാതൊന്നും നടന്നില്ല.നഗരത്തില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ മോഷണ കേസുകളില്‍ വലിയ സഹായമാകുമായിരുന്നെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ നഗരത്തില്‍ നടന്ന പല കേസുകളില്‍ ക്യാമറകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലീസിന് വളരെയേറെ ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ കാമറയില്ലായെന്ന കാരണത്താല്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
കൂടാതെ നഗരത്തില്‍ സാമൂഹ്യഗ്രോഹികളുടെയും കഞ്ചാവു മയക്കുമരുന്നു മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിയായിരിക്കുകയാണ്. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ കാമറ വെച്ചിരുന്നുവെങ്കില്‍ ഒരുപരിധിവരെ ഇക്കൂട്ടരെ നിയന്ത്രിക്കുവാന്‍ സാധിച്ചേനെ. നഗരത്തിലും പരിസ പ്രദേശത്തും അടിക്കടിയുണ്ടാകുന്ന മോഷണശ്രമങ്ങള്‍ പ്രദേശ വാസികളെ ആശങ്കയിലാക്കിരിക്കുകയാണ്.
കാലവര്‍ഷവും വൈദ്യതി മുടക്കവും മോഷ്ടാക്കള്‍ക്ക് മറവായിരിക്കുകയാണ്. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന മോഷണം നഗരത്തില്‍ വര്‍ദിച്ചുവരുന്നതിനു പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ മേഖലയില്‍ തമ്പടിച്ചിട്ടുള്ളണ്ടെന്നാണ്. ഉത്തരവാദിത്വപെട്ട പോലീസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രദേശവാസികള്‍ക്ക് സമാധാനത്തോടെ ഉറങ്ങുവാന്‍ സാധിക്കുകയും മോഷ്ടാക്കാളെ പിടികൂടുവാന്‍ സാധിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."