HOME
DETAILS
MAL
മുന്‍മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി
backup
April 10 2017 | 03:04 AM
അഗര്‍ത്തല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സമിര്‍ രഞ്ജന്‍ ബര്‍മനെ പാര്‍ട്ടിയില്‍ നിന്ന് ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എ.ഐ.സി.സി അച്ചടക്ക സമിതിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബിരജിത് സിന്‍ഹ അറിയിച്ചു. അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി വേദി പങ്കിട്ടിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് തൃണമൂല്‍ വേദികളില്‍ എത്തുന്നതാണ് നടപടിക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."