കുമരനെല്ലൂര്‍ മേഖലയില്‍ ഉടുമ്പ് ശല്യം രൂക്ഷം
വടക്കാഞ്ചേരി: പൊള്ളുന്ന ചൂട് സഹിക്കാനാകാതെ വന്യ ജീവികള്‍ കൂട്ടത്തോടെ കാട് വിട്ട് നാട്ടിലേക്ക്. വനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാത്തതാണ് വന്യമൃഗങ്ങള്‍ മുതല്‍ വിവിധ ഉരഗങ്ങള്‍ വരെ നാട് കീഴടക്കുന്നതിന് കാരണം.
പന്നികള്‍, മാന്‍ കൂട്ടങ്ങള്‍, ചെന്നായ്ക്കള്‍, മ്ലാവ് തുടങ്ങിയവയെല്ലാം നാട്ടില്‍ നിത്യസാന്നിധ്യമാണ്. ഇതോടൊപ്പം പെരുമ്പാമ്പുകളും മലയണ്ണാന്‍, മയിലുകള്‍, ഉടുമ്പുകള്‍ എന്നിവയും നാട്ടില്‍ സര്‍വസാധാരണ കാഴ്ച്ചയാണ്. വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂര്‍ കെ.പി കുന്ന് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഉടുമ്പ് ശല്യം രൂക്ഷമാവുകയാണ്. ഉള്‍ക്കാടുകളില്‍ നിന്നും മലനിരകളില്‍ നിന്നുമാണ് ഉടുമ്പുകള്‍ നാട്ടിലിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കെ.പി കുന്നിനടുത്തുള്ള വനമേഖലയില്‍ നിന്നും ഇറങ്ങിയെത്തുന്ന ഉടുമ്പുകള്‍ വീട്ടുപരിസരങ്ങളിലേക്കും എത്തുകയാണ്. പൊതുവേ ശാന്തസ്വഭാവക്കാരായ ഇവര്‍ ഉപദ്രവകാരികളൊന്നുമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. നീണ്ട വാലും ബലിഷ്ഠമായ കൈകളും ഉറച്ച ശരീരവും നീണ്ടു കൂര്‍ത്ത മുഖവും ഉള്ള ഉടുമ്പിനെ കണ്ടാല്‍ ഭയപ്പെടാത്തവര്‍ കുറവ്. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ഭക്ഷണവും ജലവും ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."