കഞ്ചിക്കോട് കോച്ച്ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിവിഷത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. ധര്‍ണ ക്രള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. 36 വര്‍ഷമായുള്ള വാഗ്ദത്ത ലംഘനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ആവശ്യത്തിന് റെയില്‍ കോച്ച് ഫാക്ടറികളുണ്ട്. അതുകൊണ്ട് കഞ്ചിക്കോട്ട് പുതിയ ഫാക്ടറി അനുവദിക്കാനാവില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പാലക്കാട് എംപി എം.ബി.രാജേഷിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധിക്കുന്നത്. ഏതു സാഹചര്യത്തിലും കോച്ച്ഫാക്ടറി കഞ്ചിക്കോട്ട് അനുവദിച്ചേതീരൂ എന്നതാണ് എല്‍.ഡി.എഫ് എം.പിമാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."