പാചകവാതക ഏജന്‍സി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം
തിരുന്നാവായ: പാചകവാതക ഏജന്‍സി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി. കാരത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജന്‍സി സ്ഥാപനത്തെ കുറിച്ചാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുളളത്.
സാധാരണ വിലയേക്കാള്‍ അധിക ചാര്‍ജ് ഈടാക്കുന്നതായാണ് പരാതി. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ അമിത ചാര്‍ജ് വാങ്ങാന്‍ പാടില്ലെന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ നിര്‍ദേശം മറിക്കടന്ന് രïും മൂന്നും നാലും കിലോ മീറ്ററിനകത്ത് വരുന്ന ഉപഭോക്താവില്‍ നിന്ന് 30 മുതല്‍ 100 രൂപവരെ ഒരോ സിലിïറിനുമുകളിലും ഏജന്‍സി വാങ്ങുന്നതായാണ് ആക്ഷേപമുളളത്. സ്ത്രികള്‍ മാത്രമുളള വീടുകളാണ് ഏജന്‍സിയുടെ ചൂഷണത്തിനിരയാകുന്നതെന്നും പറയപ്പെടുന്നു.
നേരെത്തെ ബുക്കിംഗ് ചെയ്ത ഗുണഭോക്താകള്‍ക്ക് ഗ്യാസ് സിലïറുകള്‍ ലഭ്യമാവാത്ത അവസ്ഥയും ഇവിടെയുïെന്ന് നാട്ടുകാര്‍ പറയുന്നു. ഹോം ഡെലിവറി ഇല്ലാത്ത ദിവസങ്ങളില്‍ വïിയുമായി വന്നാല്‍ ബുക്ക് ചെയ്ത ഗ്യാസ് ലഭിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഗുണഭോക്താവ് ഏജന്‍സിയുടെ ഓഫിസില്‍ എത്തിയാല്‍ ഗ്യാസ് സിലïര്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ തിരിച്ചയക്കുന്നതും പതിവാണെന്നും പറയുന്നു. തങ്ങള്‍ ബുക്ക് ചെയ്ത ഗ്യാസ് സിലïറുകള്‍ ഏജന്‍സി മറിച്ചു വില്‍ക്കുന്നുവെന്ന പരാതിയും ഉപഭോക്താകള്‍ ഉയര്‍ത്തുന്നു.
തിരുന്നാവായ, താഴത്തറ, എടക്കുളം, കുന്നുംപുറം, കാദനങ്ങാടി പ്രദേശങ്ങളില്‍ ഏജന്‍സിക്കെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."