യുവതിയില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ചു, ഓടിക്കയറിയത് പൊലിസ് സ്റ്റേഷനില്‍! VIDEO
കള്ളനെ പൊലിസ് പിടിച്ചത് വെറും 30 സെക്കന്റിനുള്ളില്‍. അല്‍ഭുതപ്പെടേണ്ട, യുവതിയില്‍ മൊബൈല്‍ തട്ടിപ്പറിച്ച് അറിയാതെ ഓടിക്കയറിയത് പൊലിസ് സ്റ്റേഷനിലേക്കായിപ്പോയതാണ്.
സംഭവം ചൈനയിലെ ഴെന്‍ഴെന്‍ നഗരത്തിലാണ്. റോഡ് ക്രോസ് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീയുടെ കയ്യില്‍ നിന്ന് കള്ളന്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പക്ഷെ, സ്ത്രീ വിട്ടില്ല. ധൈര്യം സംഭരിച്ച് കള്ളന്റെ പിറകേ ഓടി. ഇടയ്ക്ക് കുട കാറ്റില്‍ ഉലഞ്ഞ് വീണെങ്കിലും പിന്നെയും പിറകേ ഓടി. കള്ളനാണെങ്കില്‍ മുമ്പില്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളു. അത് പൊലിസ് സ്റ്റേഷനിലേക്കുള്ളതായിരുന്നു.
കുറ്റം ചെയ്ത് പത്തു സെക്കന്റിനു ശേഷം കള്ളനെ പിടികൂടിയെന്നാണ് പീപ്പിള്‍ ഡൈലി ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത്. വമ്പന്‍ പ്രതികരണമാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡയിയില്‍ വരുന്നത്. പൊലിസ് ചരിത്രത്തില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ പിടികൂടപ്പെട്ട ആളായിരിക്കും ഇതെന്നാണ് ചിലര്‍ പ്രതികരിച്ചത്. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിക്കു വകവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."