എം.എല്‍.എയുടെ തടയണ പൊളിച്ചുനീക്കാന്‍ കലക്ടര്‍ നിയമോപദേശം തേടി
നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ അമിത് മീണ എ.ജിയോട് നിയമോപദേശം തേടി.
തടയണ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കി തടയണ പൊളിച്ചുമാറ്റി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്കായാണ് കലക്ടര്‍ എ.ജിയുടെ ഉപദേശം തേടിയത്. കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയും വര്‍ധിച്ചതോടെയാണ് തടയണക്കെതിരേ ജില്ലാ ഭരണകൂടം വീണ്ടും നടപടിയുമായി രംഗത്തെത്തിയത്. തടയണക്ക് സമീപത്തായി അന്‍വര്‍ എം.എല്‍.എയുടെ തന്നെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്ക്കിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിന് സമീപത്തായി ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."