ബസ് സ്റ്റോപ് പൊളിച്ച നടപടി; യോഗത്തില്‍ വാക്കേറ്റവും ബഹളവും: പ്രതിപക്ഷം ഇറങ്ങിപ്പോയി
പെരിന്തല്‍ണ്ണ: നഗരസഭാ ഓഫിസിന് മുന്‍ഭാഗത്തെയും സംഗീത റോഡിലെയും ബസ് സ്റ്റോപുകള്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കുകയും പൊളിച്ചുകളയുകയും ചെയ്ത നടപടിക്കെതിരായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും ബഹളവും.
പൊളിച്ച സ്റ്റോപ്പുകള്‍ പുനര്‍നിര്‍മിച്ച് ജനങ്ങളുടെ യാത്രാപ്രശ്നവും ദുരിതവും അടിയന്തരമായി പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവ് ഉസ്മാന് താമരത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കുമെത്തിയത്. ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞാണ് ബഹളമുണ്ടാക്കിയത്.
തുടര്‍ന്ന് ചെയര്മാന് എം. മുഹമ്മദ് സലീം നടത്തിയ വിശദീകരണത്തില്‍ സ്റ്റോപുകള്‍ നിലനിര്‍ത്തില്ലെന്ന് വ്യക്തമാക്കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് യോഗത്തില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്നീട് പൊളിച്ച സ്റ്റോപ്പിലെത്തി പ്രതിഷേധിച്ചു. കിഴിശ്ശേരി ബാപ്പു, അലീന മറിയം, അന്‍വര്‍ കളത്തില്‍, ഹുസൈന നാസര്‍, തെക്കത്ത് ഉസ്മാന്, നിഷ സുബൈര്‍, ആസ്യ സലീം, റജ് ന ഷൈജല്‍, ജംനബിന്ത്, മൈമൂന പട്ടാണി, അരുണ്‍, കെ.ടി ഹന്ന പ്രതിഷേധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."