കോട്ടയത്ത് വി.എന്‍ വാസവനെ മല്‍സരിപ്പിക്കണമെന്ന് സി.പി.എം
കോട്ടയം: കോട്ടയം ലോക്സഭയിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനെ മല്‍സരിപ്പിക്കണമെന്ന് സി.പി.എം പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
കോട്ടയം സീറ്റില്‍ സി.പി.എം തന്നെ മല്‍സരിക്കുമെന്ന് ഏതാണ്ട്് ഉറപ്പായതോടെയാണ് സി.പി.എം പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം ചേര്‍ന്നത്. കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നു വന്നു. ഏറ്റുമാനൂര്‍ എം.എല്‍.എയും നിരവധി തവണ കോട്ടയം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള അഡ്വ. കെ സുരേഷ് കുറുപ്പ് , വൈക്കം നഗരസഭ മുന്‍ ചെയര്മാന് പി കെ ഹരികുമാര്‍, ഉഴവൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് മത്സരിക്കണമെന്ന ആവശ്യം നേതൃയോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വൈക്കം വിശ്വന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് പറഞ്ഞത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ലമെന്റ്, അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളും ലോക്കല്‍ ബൂത്ത് തലങ്ങളിലുള്ള കണ്‍വെന്‍ഷനുകളും അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."