HOME
DETAILS

സഊദിയില്‍ വനിതകള്‍ വളയം പിടിക്കുന്നത് ഞായറാഴ്ച മുതല്‍; സര്‍വസജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി അധികൃതര്‍

  
backup
June 22 2018 | 15:06 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%af%e0%b4%82


റിയാദ്: സഊദി ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന വനിത ഡ്രൈവിംഗിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏറെ കാലമായി കാത്തിരുന്ന മുഹൂര്‍ത്തം ഞായറാഴ്ചയാണ് പുലരുന്നത്. സ്ത്രീകള്‍ വളയം പിടിച്ച് നിരത്തിലറങ്ങുമ്പോള്‍ എല്ലാ വിധ സജ്ജീകരണങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

സ്വദേശികളും വിദേശികളുമായ 54,000 ലധികം സ്ത്രീകളാണ് ഇതിനകം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി ദിനം കാത്തിരിക്കുന്നത്. ഞായറാഴ്ച പുലരുന്നതോടെ ചരിത്ര നിമിശ റോഡിലിറങ്ങാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി ഏറ്റെടുത്തു മൂന്നു മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബുല്‍ അസീസ് രാജാവ് ഉത്തരവിടുകയായിരുന്നു.

ഞായറാഴ്ച വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ രാജ്യത്തെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമായി കഴിഞ്ഞു. ട്രാഫിക് വിഭാഗം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാന നിരത്തുകളിലെല്ലാം വനിതാ ഡ്രൈവര്‍മാരെ കൂടി അഭിസംബോധന ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് എതിരെ നിലവിലെ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.

വനിതകള്‍ വാഹനമോടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം പൂര്‍ത്തിയാക്കി 40 വനിതകള്‍ ഉള്‍പ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ നഗരങ്ങളിലെ നജ്ം ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനം.

ട്രാഫിക് ഡയരക്ടറേറ്റുമായി സഹകരിച്ച് റോഡപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ''നജ്ം' ഇന്‍ഷുറന്‍സ് കമ്പനിയാണ് യോഗ്യരായ വനിതകള്‍ക്ക് പരിശീലന കോഴ്‌സ് സംഘടിപ്പിച്ചത്. ആശയവിനിമയ ശേഷി, കുറ്റാന്വേഷണ പാടവം, ജോലിയോടുള്ള ആഭിമുഖ്യം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago