നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കരുത്: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും അന്തകനായി മാറുന്ന നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വിവാദമായ ഭേദഗതി തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂമാഫിയക്കും കുത്തകകള്‍ക്കും തീറെഴുതാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബില്‍.
2008ല്‍ അന്നത്തെ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തികിടംമറിക്കുകയാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട മുതലാളിമാര്‍ക്ക് നിര്‍ബാധം കേരളത്തിലെ വയലുകളും തണ്ണീര്‍ത്തടങ്ങളും തീറെഴുതാനുള്ള നീക്കമാണിത്. നിബന്ധനകളൊന്നുമില്ലാതെ നെല്‍വയലുകള്‍ ഭൂമാഫിയയ്ക്കു പതിച്ചുകൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും പൂര്‍ണമായ നാശത്തിനേ ഇതു വഴിയൊരുക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."