ആശുപത്രി വികസനം സി.പി.എം തടസപ്പെടുത്തുന്നുവെന്ന് ;പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി ജനപക്ഷം
ഈരാറ്റുപേട്ട: സി.പി.എം വികസന വിരുദ്ധ നയങ്ങള്‍ തുടരുകയാണെങ്കില്‍ നഗരസഭയെ പിന്തുണ പിന്‍വലിക്കുമെന്ന് ജനപക്ഷം പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സി.പി.എമ്മുകാരനായ ചെയര്‍മാനോടുള്ള വിരോധം മൂലം സി.പി.എമ്മിലെ ഒരു വിഭാഗം നഗരസഭ ഭരണം സ്തംഭിപ്പിക്കുകയാണെന്ന് ഇവര്‍ വ്യക്തമാക്കി.
നഗരസഭ അധികാരമേറ്റെടുത്തപ്പോള്‍ തുടങ്ങിയതാണിത്. പദ്ധതി വിനിയോഗത്തില്‍ ഈരാറ്റുപേട്ട ഏറ്റവും പിന്നിലായത് സി.പി.എമ്മിലെ ചിലര്‍ക്ക് നഗരസഭാ ചെയര്‍മാനോടുള്ള വിരോധത്തിന്റെ ഫലമാണ്. നഗരസഭയുടെ മാര്‍ക്കറ്റിലെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം മുടക്കാനുള്ള ശ്രമമാണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നത്. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം സിപി.എം ഇടപെട്ട് തടഞ്ഞത് അതിന്റെ അവസാന ഉദാഹരണമാണ്.
സി.പി.എമ്മിന്റ പിടിവാശി മൂലമാണ് ഒരു കോടി 20 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം റദ്ദാക്കാന്‍ ചെയര്‍മാന്‍ നിര്‍ബന്ധിതനായതെന്ന് അവര്‍ പറഞ്ഞു. 2016-17 വാര്‍ഷിക പദ്ധതി പോലും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജനപക്ഷ മെമ്പര്‍മാരുടെ ഇടപെടല്‍ മൂലമാണ് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്ന് അവര്‍ പറഞ്ഞു.
പ്രതീക്ഷയോടെ ജനം ഭരണത്തിലേറ്റിയ നഗര സഭാഭരണം കെടുകാര്യസ്തതയാലും ചേരിപ്പോരു നിമിത്തവും സ്വയം വിരാമമിടുന്ന സാഹചര്യം ഉണ്ടായാല്‍ ജനപക്ഷം ഉത്തരവാദി ആയിരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകാന്‍ ജനപക്ഷ പാര്‍ട്ടി തയാറല്ലെന്ന് ഇവര്‍ വ്യക്തമാക്കി. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് ഈ മുന്നണിയെ തിരഞ്ഞെടുത്തത്. ജനങ്ങളുടെ താല്‍പര്യത്തിനൊത്ത് ഉയരാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനാണ്.
ഈ ഭരണത്തിന് ഇടക്കാലത്ത് വിരാമം കുറിക്കേണ്ടി വന്നാലും അതിനുത്തരവാദി സി.പി.എം ആയിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
ജനപക്ഷം നഗരസഭാ അംഗങ്ങളായ നഗരസഭാ വൈസ് ചെയര്‍മാന്‍ കുഞ്ഞുമോള്‍ സിയാദ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്.ഹസീബ് കൗണ്‍സിലര്‍മാരായ ജോസ് മാത്യു, ബള്‍ക്കീസ് നവാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."