ബജറ്റില്‍ മൗനം; വന്‍ വ്യവസായികള്‍ക്കായി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിക്കാതെ വന്‍വ്യവസായികള്‍ക്കായി നിയമം പൊളിച്ചെഴുതാനൊരുങ്ങി സര്‍ക്കാര്‍. വന്‍കിട പദ്ധതികള്‍ക്കായി ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയത്.
സ്ഥലമേറ്റെടുക്കലിലും കെട്ടിടനിര്‍മാണത്തിലും ഇളവുകള്‍ നല്‍കാനുള്ള ശുപാര്‍ശയാണ് വകുപ്പ് മന്ത്രി നേരിട്ടിടപ്പെട്ടു ഭേദഗതി നിര്‍ദേശവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. നൂറു കോടിയിലധികം മുതല്‍മുടക്കും ഒരു ഹെക്ടറില്‍ കൂടുതല്‍ സ്ഥലവുമുള്ള വമ്പന്‍ വ്യവസായികള്‍ക്കാണ് ഇളവുനല്‍കുക. വന്‍കിടപദ്ധതികള്‍ ആരംഭിക്കാന്‍ ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടു കേരളാ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ കേരളാ മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് കര്‍ശനമാക്കിയിരുന്നു. കൂടാതെ രണ്ടു ഹെക്ടറില്‍ കൂടുതല്‍ ഉള്ളവര്‍ക്കു മാത്രമേ വ്യാവസായിക ആവശ്യത്തിനും കെട്ടിടനിര്‍മാണത്തിനും അനുമതി നല്‍കിയിരുന്നുള്ളൂ. വന്‍കിട വ്യവസായങ്ങള്‍ വരാതിരിക്കാന്‍ ഇതാണ് കാരണമെന്നാണ് കെ.എസ്.ഐ.ഡി.സി നിലപാട്. കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കാനാണ് ഭേദഗതി വരുത്തുന്നതെന്നാണ് തദ്ദേശ വകുപ്പിന്റെ നിലപാട്.
അതേസമയം, ഒരു വന്‍ വ്യവസായിയുടെ ആശുപത്രിക്ക് അനുമതി നല്‍കാനാണ് നിയമത്തില്‍തന്നെ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നറിയുന്നു. ഈ ആശുപത്രി പ്രൊജക്ടിന് ഒരുഹെക്ടര്‍ സ്ഥലം മാത്രമേയുള്ളൂ. നൂറു കോടിയലധികം രൂപ ചെലവാക്കി മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റല്‍ നിര്‍മിക്കാനാണ് അപേക്ഷിച്ചത്. വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് എല്‍.എസ്.ജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."