വയനാടന്‍ ജനതയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ബജറ്റ്: എം.ഐ ഷാനവാസ് എം.പി
കല്‍പ്പറ്റ: പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക് വയനാടന്‍ ജനതയെ മുഴുവന്‍ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് വയനാട് എം.പി എം.ഐ ഷാനവാസ് പത്രക്കുറിപ്പില്‍ ആരോപിച്ചു. വയനാടിന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്നൊക്കെ ഒളിച്ചോടി പുകമറ സൃഷ്ടിച്ച ബജറ്റ് പ്രഖ്യാപനമായിരുന്നു ഇന്നല നടത്തിയത്.
വയനാടിന്റെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളജ് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശ വിഷയം പോലും ആക്കിയില്ല. കേരളത്തില്‍ ഏത് ജില്ലയില്‍ ഉണ്ടാകുന്നതിനേക്കാള്‍ അത്യാവശ്യം വയനാടില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുക എന്നതാണ്.
യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ മെഡിക്കല്‍ കോളജുകളും ഞങ്ങള്‍ നടപ്പിലാക്കും എന്ന ഒഴുക്കന്‍ ശൈലിയിലുള്ള പ്രഖ്യാപനം വയനാടന്‍ ജനതയോടുള്ള അവഹേളനമാണ്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ചുരുങ്ങിയത് 3000 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റ് കണ്ടെത്തേണ്ടതായിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ പുതിയ റെയില്‍ പദ്ധതികളില്‍ ഒന്നാമത്തെ മുന്‍ഗണന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതക്കായിരുന്നു. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രാധാന്യം മുഴുവന്‍ ശബരി പാതക്കു കൊടുക്കുമ്പോള്‍ നഞ്ചന്‍കോടിനെകുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നു.
ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ ബജറ്റ് പ്രസംഗത്തില്‍തന്നെ ഒന്നാം മുന്‍ഗണന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതക്കു നല്‍കും എന്ന് പ്രഖ്യാപിക്കണമായിരുന്നു. റെയില്‍വെയോടുള്ള സമീപനം ഏറ്റവും നിരാശാജനകമാണ്.കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും ഒരു സാമ്പത്തിക പാക്കേജും അവതരിക്കപ്പെട്ടിട്ടില്ല.
വയനാടിന്റെ ഏറ്റവും വലിയ ഭീഷണിയായ വന്യമൃഗ ആക്രമണം മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും കോടിക്കണക്കിന് രുപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനുവേണ്ടിയുള്ള വന്യമൃഗ സംരക്ഷണത്തിന്റെ പൊതു സ്‌കീമല്ല വയനാടിനാവശ്യം.
വയനാടിന് തനതായ ഒരു പദ്ധതി തന്നെ ആവിഷ്‌കരിച്ചേ മതിയാകൂവെന്നും വയനാടിന്റെ മെഡിക്കല്‍ കോളജടക്കമുള്ള കാതലായ പ്രശ്‌നങ്ങളില്‍ നിന്നും മുഖം തിരിക്കാനാണ് തീരുമാനമെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും വാര്‍ത്താക്കുറിപ്പില്‍ എം.പി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."