മദ്യവില്പന പുനരാരംഭിക്കരുത്: മുഖ്യമന്ത്രിക്ക് കത്തുനല്‍കി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച മദ്യവില്പന പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്യവിരുദ്ധ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. മാര്‍ച്ച് 24 മുതല്‍ 45 ദിവസം മദ്യവില്പന സംസ്ഥാനത്ത് നിര്‍ത്തിയത് വഴി 2,487 കോടി രൂപയാണ് കുടുംബങ്ങളിലേക്ക് എത്തിയത്.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 75 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നു. മദ്യരഹിത അന്തരീക്ഷം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമാകും. മദ്യവില്പന നിര്‍ത്തിയതിന്റെ നേട്ടങ്ങള്‍ നിഷ്പക്ഷമായി പഠിക്കാനും വിലയിരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ നിലപാടുകള്‍ ആത്മാര്‍ഥമാണെങ്കില്‍ അത് നടപ്പാക്കാനുള്ള അവസരമാണ് ഇതെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കത്തോലിക്ക ബാവ, ബിഷപ്പ് ഡോ. സൂസാപാക്യം, ജസ്റ്റിസ് പി.കെ ഷംസുദ്ദീന് തുടങ്ങി 25ഓളം പേരാണ് കത്തുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."