ലഹരി മാഫിയയ്ക്കെതിരേ ജനകീയ സദസ് ഇന്ന്
മണ്ണഞ്ചേരി: കഞ്ചാവ് ലഹരി മാഫിയയ്ക്കെതിരേ മണ്ണഞ്ചേരിയില്‍ ജനകീയ സദസ് സംഘടിപ്പിക്കുന്നു. മുസ്ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ സദസ്സ് ഒരുക്കുന്നത്.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം അടുത്താകാലത്തായി മണ്ണഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണ്. വിദ്യാര്‍ഥികളെയും യുവാക്കളേയും ലക്ഷ്യമിട്ടുള്ള മാഫിയയുടെ പ്രവര്‍ത്തനത്തെ തടയിടുന്നതിനായാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 4.30ന് മണ്ണഞ്ചേരി ജങ്ഷനില്‍ നടക്കുന്ന ജനകീയ സദസ് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് സുനീര്‍ രാജ അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. കെ. ടി മാത്യു, ഡി.സി.സി വൈസ് പ്രസിഡന്റ് കെ. വി മേഘനാഥന്, പി. എം.എസ്.എ ആറ്റക്കോയ തങ്ങള്‍, നവാസ് എച്ച്. പാനൂര്‍, എം. എ അബൂബക്കര്‍ കുഞ്ഞാശാന്‍, എസ്. മുഹമ്മദ് ബഷീര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."