അമിത്ഷായെ പരിഹസിച്ച് രാഹുല്‍
ഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തിനു ശേഷം ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനായിരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.745.59 കോടി രൂപയാണ് 2016 നവംബര്‍ എട്ടിനുശേഷം അഞ്ചു ദിവസങ്ങളിലായി ബാങ്കില്‍ നിക്ഷേപമായെത്തിയത്. ഇതിനെയാണ് രാഹുല്‍ പരിഹാസരൂപേണ വിമര്‍ശിച്ചത്. പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതില് താങ്കള്‍ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍. അമിത് ഷാ ജി, അഞ്ചു ദിവസം കൊണ്ട് 750 കോടി! നോട്ടുനിരോധനം കൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം നശിച്ചപ്പോള്‍, താങ്കളുടെ നേട്ടത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."