സഊദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; തീരുമാനം ഉടന്‍
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള സഊദി അറേബ്യ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ ആലോചിക്കുന്നു.
ഇത് സംബന്ധിച്ച കരട് നിയമം പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ ഉടന്‍ ചര്ച്ചക്കെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാഴാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ബില്ലിന്റെ ഇരുപത് ശതമാനം പിഴയായി ചുമത്താനാണ് നീക്കം.
ഹോട്ടലുകള്‍, ഭക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം പാഴാക്കിയാല്‍ ഇനി പിഴ ഈടാക്കാനാണ് നീക്കം. പാഴാക്കുന്ന കുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് ബില്‍ തുകയുടെ ഇരുപത് ശതമാനം ഈടാക്കാനാണ് നീക്കം. കൂടാതെ, പാര്‍ട്ടികള്‍, ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കും പരിപാടി സംഘടിപ്പിച്ചവരില് നിന്നും പതിനഞ്ചു ശതമാനം പിഴ ഈടാക്കും.
എന്നാല്‍, പാഴാകുന്ന ഭക്ഷണം വ്യക്തികളോ കുടുംബങ്ങളോ കൊണ്ടു പോയാല്‍ അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കും.
അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് സഊദി.
പ്രതിവര്‍ഷം വര്‍ഷം 4900 കോടി റിയാലിന്റെ ഭക്ഷണമാണ് സഊദിയില്‍ പാഴാക്കിക്കളയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."