അന്യായ സര്‍വീസ് ചാര്‍ജ് ഒഴിവാക്കണമെന്ന്
കല്പറ്റ: അന്യായമായ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള നാഷണലൈസ്ഡ് ബാങ്കുകളുടേയും സ്വകാര്യ ബാങ്കുകളുടേയും നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 24, 25, 26 തിയതികളില്‍ നടക്കുന്ന ബാങ്ക് ബഹിഷ്കരണ സമരം വിജയിപ്പിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധം മാനിക്കാത്ത ബാങ്കുകളുടെ നടപടികള്‍ക്ക് എതിരെ ഏപ്രില്‍ 26ന് എറണാകുളത്ത് നടത്തുന്ന ഏകദിന ഉപവാസ സമരത്തില്‍ ജില്ലയില്‍നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ബാങ്കുചാര്ജ്ജ് വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ.എ ആന്റണി അധ്യക്ഷനായി. വില്‍സണ്‍ നെടുംകൊമ്പില്‍, അഡ്വ. ജോര്‍ജ്ജ്, വാത്തുപറമ്പില്‍ വി.എസ് ചാക്കോ, എ.പി കുര്യാക്കോസ്, പീറ്റര്‍ എം.പി, പൗലോസ് കുരിശിങ്കല്‍, തോമസ് കെ.എം, ജോര്‍ജ്ജ് ഊരാശ്ശേരി, അഡ്വ. വി.കെ സജി, ലോറന്‍സ് കെ.ജെ, കെ.എം ജോസഫ്, കെ.എം അബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."