കൂടുതല്‍ ഇളവുകളോടെ നാലാംഘട്ട ലോക്ക്ഡൗണ്‍; 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്- പ്രധാനമന്ത്രിയുടെ എട്ടുമണി പ്രസംഗത്തില്‍ നിന്ന്
നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; എന്നാല്‍ വ്യത്യസ്തമായിരിക്കും
നാലാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ലോക്ക്ഡൗണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് കുറേ കാലത്തേക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ കൊവിഡിനെ ചുറ്റി നമുക്ക് ജീവിതം തുടരാനാവില്ല. നമ്മള് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് പോകും. എന്നാല്‍ ഇതിന്റെ നിയമങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും മോദി പറഞ്ഞു.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കൊവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യവര്‍ഗം, വ്യവസയാ ലോകം തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കും പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിക്കും.
'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജി.ഡി.പിയുടെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.
പ്രസംഗത്തില്‍ നിന്ന്
- ഒരു വൈറസ് ലോകത്തെ മുട്ടുകുത്തിച്ചിരിക്കുകയാണ്
- മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നമ്മള് നേരിടുന്നത്. പക്ഷെ, നമ്മള് വിട്ടുകൊടുക്കില്ല
- കൊവിഡ് പ്രതിസന്ധി തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ ഒറ്റ പി.പി.ഇ കിറ്റുകള്‍ പോലും നിര്‍മിച്ചിരുന്നില്ല. കുറച്ച് എന്‍ 95 മാസ്കുകള്‍ മാത്രമാണ്
- ഉണ്ടായിരുന്നത്. ഇന്ന് ദിവസേന രണ്ട് ലക്ഷം പി.പി.ഇ കിറ്റുകളും രണ്ട് ലക്ഷം എന്‍ 95 മാസ്കുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."