മെയ് 26 മുതല്‍ ഖത്തര്‍ എയര്‍വെയ്സ് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് ആരംഭിക്കും
ദോഹ: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് മെയ് 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ്. മെയ് 26 മുതല്‍ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബുക്കിങ് ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
മെയ് 26ന് വൈകീട്ട് 6.55ന് ദോഹയില്‍ നിന്ന് പുറപ്പെടന്ന വിമാനം അര്‍ധരാത്രിക്കു ശേഷം 2.20ന് ആണ് കൊച്ചിയില്‍ എത്തുക. 4435 റിയാണ് ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റില്‍ നിലവില്‍ നല്‍കിയിട്ടുള്ള വണ്‍വേ എക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക്. പ്രത്യേക ചാര്‍ജില്ലാതെ തിയ്യതി മാറ്റാവുന്ന ഫ്ളെക്സി ടിക്കറ്റ് ആണിത്.ആദ്യ ദിവസം ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞുവരുന്നുണ്ട്. ജൂണ്‍ 1ന് 2275 റിയാലാണ് ടിക്കറ്റിന് നല്‍കേണ്ടത്. ജൂണ്‍ 2 മുതലാണ് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്. 2935 റിയാലാണ് ആദ്യ ദിവസത്തെ ചാര്‍ജ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2095 റിയാലാണ് ടിക്കറ്റ് നിരക്ക്. തിരുവന്തപുരത്തേക്ക് മെയ് 31ന് സര്‍വീസ് ആരംഭിക്കുമെന്നും ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
അതേ സമയം, സര്‍വീസ് പുനരാരംഭിക്കുന്നത് അതത് രാജ്യങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആശ്രയിച്ചിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചിരുന്നു. നിലവില്‍ മെയ് അവസാനത്തോടെ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."