ജനസംരക്ഷണ സമിതി വാര്‍ഷിക സമ്മേളനം നടന്നു
കിളിമാനൂര്‍: അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനം നടന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ആറു പ്രതിനിധികള്‍ അടക്കം മുന്നൂറിലധികം പേര് സമ്മേളനത്തില്‍ പങ്കെടുത്തു.
കിളിമാനൂര്‍ ടൗണ്‍ ഹാള്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡോ. കെ.എന്‍.രാമന് നായര്‍ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് കെ.വേണു ഗോപാലന് നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ വി.ജി.പോറ്റി, എസ്.ജാഫര്‍, എസ്.എന്‍.ഡി.പി കിളിമാനൂര്‍ യൂനിയന്‍ കണ്‍വീനര്‍ അഡ്വ.വേണു കാരണവര്‍, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ആര്.രവീന്ദ്രന് നായര്‍, എക്സ്.സര്‍വ്വീസ് ലീഗ് കിളിമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.ഗോപിനാഥന് നായര്‍, കിളിമാനൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം അന്‍സാറുദ്ദീന്‍ മൗലവി, ആള് കേരള ഗവ.കോണ്‍ട്രക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ. മനാഫ്, വണ്ടന്നൂര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘം പ്രസിഡന്റ് എസ്. മധുസൂദനന്, സമിതി സെക്രട്ടറി ജി.സുധാകരന്, കെ.എസ്. ആനന്ദന് (ജാളി മണി) സീമ സണ്ണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."