സമുദ്രമലിനീകരണത്തിനെതിരേ പ്രതിജ്ഞയെടുത്ത് കടലിനടിയില്‍ കോണ്‍ഫറന്‍സ്
കോവളം: സമുദ്ര മലിനീകരണത്തിനെതിരെ സമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിന്റെ ഭാഗമായി കോവളം കടലില്‍ നടന്ന കോണ്‍ഫറന്‍സ് പരിപാടി ശ്രദ്ധേയമായി . ഉദയസമുദ്ര ബീച്ച് റിസോര്‍ട്ടും ബോണ്ട് സഫാരി ഗ്രൂപ്പും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. അഞ്ച് കോര്‍പ്പറേറ്റ് കമ്പനികളുടെ സി.ഇ.ഒ മാര്‍ പങ്കെടുത്തു. സമുദ്ര മലിനീകരണത്തിനെതിരെയുള്ള പ്രതിജ്ഞാ പത്രം ഒപ്പിടുകയും ചെയ്തു. വിവിധ കമ്പനികളുടെ സി.ഇ ഒ മാരായ ദിനേശ് തമ്പി, രാജഗോപാല്‍ അയ്യര്‍, ഹേമാ മേനോന്, ശ്യാംകുമാര്‍, റേണിതോമസ് എന്നിവരാണ് കടലിനടിയില്‍ പ്രത്യേകം തയാറാക്കിയ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രതിജ്ഞാ പത്രം ഒപ്പിട്ടത്. ലോകത്ത് കടലിനടിയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ പരിപാടിയാണ് ഇതെന്ന് സംഘാടകരില്‍ ഒരാളായ ബോണ്ട് സഫാരി എം.ഡി ജാക്സന് പീറ്റര്‍ പറഞ്ഞു.കോണ്‍ഫറന്‍സ് കോവളത്തെ വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകവും അതിനൊപ്പം ബോധവല്കരണമാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."