HOME
DETAILS
MAL
ലോക നഴ്‌സസ് ദിനം: നഴ്‌സുമാര്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട്
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: ലോക നഴ്‌സസ് ദിനമായ ഇന്നലെ നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച് സാംസ്‌കാരിക കേരളം. നഴ്‌സുമാരുടെ സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൊന്നടങ്കം പോസ്റ്റുകള്‍ നിറഞ്ഞു. നഴ്‌സുമാര്‍ക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ നിരവധിപേര്‍ രംഗത്തെത്തി.
ലോകത്തെല്ലായിടത്തുമുള്ള കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നത് കേരളത്തിന് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക നഴ്‌സസ് ദിനത്തില്‍ അവരുള്‍പ്പെടെ എല്ലാ നഴ്‌സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപാ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുള്‍പ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയോട് വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കുവച്ചു.
നഴ്‌സുമാരോടുള്ള ആദരവ് കൂടിയതായി മന്ത്രി ശൈലജ നഴ്‌സുമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."