റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റ പ്രവൃത്തി അന്തിമഘട്ടത്തില്‍
തലേശ്ശരി:ടി.സിമുക്ക് റെയില്‍വേ മേല്‍പ്പാലം റോഡിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. ഇന്നലെ റോഡ് ടാര്‍ ചെയാനുള്ള സാമഗ്രികള്‍ എത്തിച്ചു. പൊളിച്ചിട്ട ടാര്‍ ജെ.സി.ബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം നീക്കം ചെയ്തു തുടങ്ങി.
വെള്ളിയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജനുവരി അവസാന വാരത്തിലാണ് എക്‌സ്പാന്‍ഷന്‍ ജോയിന്റിലെ വിള്ളല്‍ അടക്കുന്ന പ്രവൃത്തിക്കായി പാലം അടച്ചിട്ടത്. ഫെബ്രുവരി 10 വരെ പാലത്തില്‍ ഗതാഗതം നിരോധിച്ചതായാണ് ആദ്യം അറിയിപ്പുണ്ടായത്.
പിന്നീട് മാര്‍ച്ച് 10 വരെ നീട്ടുകയായിരുന്നു. പി.ഡബ്ല്യു.ഡിയുടെ മേല്‍നോട്ടത്തില്‍ പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റില്‍ ചാനല്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിക്കുന്ന ജോലി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നടപ്പാതയിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. 460 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുളള പാലത്തില്‍ മെക്കാഡം ടാറിങാണ് ഇനി ബാക്കിയുളളത്. എക്‌സ്പാന്‍ഷന്‍ ജോയിന്റിനും മെക്കാഡം ടാറിങ് നടത്താനുമായി ആകെ 50 ലക്ഷം രൂപയാണ് എസ്റ്റിമേറ്റിട്ടത്. കാലപ്പഴക്കത്താല്‍ ജോയിന്റിലെ അലൂമിനിയം ഷീറ്റ് ദ്രവിച്ചതാണ് റോഡിന്റെ തകര്‍ച്ചക്കിടയായത്. ഇപ്പോള്‍ നിര്‍മിക്കുന്ന പാലങ്ങളില്‍ പുതിയ രീതിയിലുളള ചാനലുകളാണ് ഘടിപ്പിക്കുന്നത്. പാലത്തിലെ മുഴുവന്‍ ജോയിന്റുകളും വെട്ടിപ്പൊളിച്ചാണ് പ്രവൃത്തി നടത്തിയത്. ചാനല്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിക്കാനും കോണ്‍ക്രീറ്റ് ഉണക്കിയെടുക്കാനും ദിവസങ്ങളോളംവേണ്ടിവന്നു.
ഒന്നര മാസമായിപാലം അടച്ചതിനാല്‍ നഗരത്തിലെ ടൗണ്‍ഹാള്‍ റോഡ്, മഞ്ഞോടി, നാരങ്ങാപ്പുറം, ഒ.വി. റോഡ് വഴിയുളള ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പൊലിസിന് ഗതാഗത കുരുക്ക് തലവേദനയായി മാറിയിരുന്നു. മേല്‍പ്പാലം ഉടന്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട് വിവിധ വ്യവസായ സംഘടനകള്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം എ.എന്‍ ഷംസീര്‍എം.എല്‍.എ അധികൃതരുമായി മേല്‍പ്പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."