പാതയോരത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി
കാസര്‍കോട്: ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം വന്നതോടെ ജില്ലയിലെ പാതയോരത്തെ പരസ്യ ബോര്‍ഡുകളും കോടി തോരണങ്ങളും ഉള്‍പ്പെടെ അധികൃതര്‍ നീക്കി തുടങ്ങി. ഇത് സംബന്ധമായി പഞ്ചായത്ത് പരിധികളില്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ദേശീയപാത ഉള്‍പ്പെടെയുള്ള പാതകളുടെ ഓരങ്ങളില്‍ അറിയിപ്പ് കിട്ടിയിട്ടും വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് ഇന്നലെ മുതല്‍ അധികൃതര്‍ നീക്കി തുടങ്ങിയത്.
പൊലിസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സംഘമാണ് പരസ്യ ബോര്‍ഡുകളും മറ്റും നീക്കുന്നതിന് ഇന്നലെ മുന്നിട്ടിറങ്ങിയത്. പാതയോരത്തെ കൂറ്റന്‍ പരസ്യ ബോര്‍ഡുകളും മറ്റും വാഹനാപകടങ്ങള്‍ക്ക് ഉള്‍പ്പെടെ കാരണമാകുന്നുണ്ടെങ്കിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ ഇതൊന്നും വക വെക്കാറില്ല. പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന കോടതിയുടെ ഉത്തരവ് മാസങ്ങള്‍ക്കു മുന്‍പുതന്നെ അതാത് പഞ്ചായത്ത്, നഗരസഭകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പരസ്യദാതാക്കള്‍ക്കും മറ്റും രേഖാപരമായി അറിയിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."