കൊണ്ടോട്ടി ടൗണില്‍ കൊട്ടിക്കലാശത്തിന് നിരോധനം പുളിക്കലില്‍ കൊട്ടിക്കലാശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍
കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തിലെ പരസ്യ പ്രചരണ സമാപനം പുളിക്കല്‍ അങ്ങാടിയില്‍ കൊട്ടിക്കലാശിച്ചു. മു കരുതലെന്നോണം കൊണ്ടോട്ടി ടൗണ്‍ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊലിസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉച്ചവരെ പ്രചരണ വാഹനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സജീവമായിരുന്നു. പിന്നീടാണ് പുളിക്കലിലേക്ക് നീങ്ങിയത്. യു.ഡി എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയപാതയോരത്തും ആന്തിയൂര്‍കുന്ന് റോഡ് ജങ്ഷനിലും മുദ്രാവാക്യം വിളിച്ചും പാട്ടു വണ്ടികളുമായി കലാശക്കൊട്ട് ഗംഭീരമാക്കി.
മണ്ഡലത്തിലെ പ്രചാരണ രംഗത്തെ യു.ഡി.എഫ് അപ്രമാദിത്വം കലാശക്കൊട്ടിലും പ്രകടമായിരുന്നു.
കൊടിതോരണങ്ങളും ബൈക്ക് റാലികളുമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ടൗണ്‍കേന്ദ്രീകരിച്ച് കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. ഇതോടെയാണ് കൊട്ടിക്കലാശം ഗ്രാമങ്ങളില്‍ ഒതുങ്ങിയത്. ചെറിയ അങ്ങാടികളിലും മറ്റും പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം സജീവമാക്കി. കൊണ്ടോട്ടി സി.ഐ. എം മുഹമ്മദ് ഹനീഫ, എസ്.ഐ. കെ.എ സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കൊണ്ടോട്ടി ടൗണിലും പൊലിസിനെ വിന്യസിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."