HOME
DETAILS

ഇ-ഡിസ്ട്രിക്ട് പദ്ധതി വനംവകുപ്പിലേക്കും; നടപടികള്‍ തുടങ്ങി

  
backup
July 10 2016 | 06:07 AM

%e0%b4%87-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%a8

കോഴിക്കോട്: സര്‍ക്കാരിന്റെ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയും വെബ്‌പോര്‍ട്ടല്‍ വഴിയും പൊതുജന സേവനം നല്‍കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി വനംവകുപ്പിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതി സെപ്റ്റംബറോടെ നിലവില്‍ വരും.

പദ്ധതി ആരംഭിക്കുന്നതോടെ വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിനും കന്നുകാലികളുടെ മരണം, പരുക്ക്, വീടുകളുടേയും സ്വത്തുക്കളുടേയും നാശം എന്നിവയ്ക്കും ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സാധിക്കും. ഇതിനായി പേര്, വിലാസം, ആധാര്‍ നമ്പര്‍, ജനന തിയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉണ്ടാക്കണം. ഇതുപയോഗിച്ച് വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കാം. വന്യജീവി ആക്രമണത്തില്‍ മരിച്ചതിന്റെയോ പരുക്കേറ്റതിന്റേയോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയില്‍ ആക്രമണം സൈബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം.
അപേക്ഷകന്റെ വിശദവിവരങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസ്, അപകടം നടന്ന സ്ഥലം, തിയതി, സമയം, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊലിസ് സ്റ്റേഷന്‍, പരിശോധിച്ച മെഡിക്കല്‍ ഓഫിസറുടെ പേരും വിവരങ്ങളും ചികിത്സ തുടങ്ങുകയും അവസാനിക്കുകയും ചെയ്ത തിയതി, നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക എന്നിവയെല്ലാം വേണം. വന്യജീവി ആക്രമണത്തില്‍ കന്നുകാലി മരിച്ചാലും തിരിച്ചറിയല്‍ രേഖയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. വീട് നഷ്ടപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം നികുതിയടച്ച രശീത്, അവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും വേണം. സാധാരണയായി പൊതുജനങ്ങള്‍ക്ക്് അത്യാവശ്യമുള്ള 41 സേവനങ്ങള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി ചെയ്യാന്‍ കഴിയും. വനം വകുപ്പില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago